Latest NewsKeralaNews

സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ അർബൺ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ

കേരളത്തിലെ സഹകരണ മേഖല വളർച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിലെ സഹകരണ മേഖല വളർച്ചയുടെ വഴിയിലാണ്. സഹകരണ മേഖല തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമമുണ്ടായപ്പോൾ സാധാരണക്കാരാണ് പ്രതിരോധിച്ചത്. സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖല. സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വർധിച്ചു വരികയാണ്. സർക്കാർ എല്ലാ പിന്തുണയും നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ നീക്കമുണ്ടായപ്പോൾ ജനങ്ങൾ ഒന്നിച്ചു നിന്നു പ്രതിരോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം മാത്രമല്ല പലതും ഉപയോഗിക്കുമെന്ന് അയാൾ പറഞ്ഞു’: രോഗിയുടെ മർദ്ദനമേറ്റ ഡോക്ടർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button