Latest NewsNewsIndia

2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി

ന്യൂഡല്‍ഹി: സെബിയുടെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ടുളള അപേക്ഷയില്‍ ഉത്തരവ് നാളെ. 2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു.

Read Also: ബീമപള്ളിയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ മർദ്ദിച്ചു: അഞ്ചുപേർക്കെതിരെ കേസ്

വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഈ വിഷയത്തില്‍ ഉത്തരവ് നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ജസ്റ്റീസ് എംആര്‍ ഷാ വിരമിക്കുന്ന ദിവസമായതിനാല്‍ സുപ്രീം കോടതി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുന്ന സാഹചര്യത്തില്‍ കോടതികള്‍ നേരത്തെ പിരിയുകയായിരുന്നു. അതിനാല്‍ സെബിയുടെ അപേക്ഷയില്‍ നാളെ ഉത്തരവ് നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അന്വേഷണം നടക്കുന്ന 51 കമ്പനികളില്‍ അദാനിയുടെ കമ്പനികള്‍ അടക്കം ഉണ്ടെന്നത് ഈ കേസിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അന്വേഷണം നേരിടുന്ന 51 ഇന്ത്യന്‍ കമ്പനികളില്‍ അദാനിയുടെ കമ്പനി ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെബി ഒരു സത്യവാങ്മൂലം സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സെബി ആറ് മാസത്തെ കാലാവധിയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് മാസം നല്‍കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button