News

പതിനാലുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍: സംഭവം പാലക്കാട്ട്

മെയ് 14 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പാലക്കാട്: പതിനാലുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. കൊട്ടേക്കാട് സ്വദേശി രഞ്ജിത്തിനെയും 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയുമാണ് ഇന്ന് രാവിലെ കൊട്ടേക്കാട് പടലിക്കാട് വയലിനോട് ചേര്‍ന്നുള്ള മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം: അന്വേഷണവുമായി പൊലീസ്

മെയ് 14 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ ദിവസം വൈകുന്നേരം മുതല്‍ യുവാവിനെയും കാണാനില്ലായിരുന്നു. ഈ പരാതിയിൽ അന്വേഷണ നടക്കുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പരാതി നല്‍കിയിട്ടും പെണ്‍കുട്ടിയുടെ തിരോധാനം പോലീസ് വേണ്ടത്ര ഗൗരവത്തില്‍ അന്വേഷിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button