Latest NewsKeralaNews

കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നുമില്ല, ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തരേന്ത്യയില്‍: ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നും നടക്കുന്നില്ലെന്നും, ഉള്ളതിനെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയുമാണെന്ന ആരോപണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. കുറച്ച് പാവങ്ങള്‍ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് കേരളത്തില്‍ അല്ല, ഉത്തരേന്ത്യയിലാണെന്നും ബ്രിട്ടാസ് പറഞ്ഞു.

Read Also: കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്‌

അതേസമയം, കേരള സ്റ്റോറി സിനിമയെയും ബിട്ടാസ് വിമര്‍ശിച്ചു. ഈ സിനിമ ഇസ്ലാം വിരുദ്ധത പരത്താനാണ് ഇറക്കിയതെന്നും ലൗ ജിഹാദ് എന്ന വാദത്തിന് ഒരര്‍ത്ഥവുമില്ലെന്നും ഇല്ലാത്ത ഒന്നിനെപ്പറ്റി പറഞ്ഞു പ്രചരിപ്പിക്കുകയാണ് ബിജെപിയുടെ ശ്രമമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപങ്ങള്‍ക്ക് ശേഷം അഭയാര്‍ത്ഥി ക്യാമ്പില്‍ ചെന്നപ്പോള്‍ ഞങ്ങളെ കേരളത്തില്‍ കൊണ്ടപോകുമോ എന്ന് എന്നോട് ചില മുസ്ലീം അമ്മമാര്‍ ചോദിച്ചു. അവര്‍ കേരളത്തില്‍ ജീവിച്ചോളാം എന്ന് പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button