Latest NewsNewsBeauty & StyleLife StyleHealth & Fitness

ചര്‍മ്മസംരക്ഷണത്തിന് പുതിനയില

ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നത് കറ്റാര്‍വാഴയും പുതിനയും ആണ്. ഇതില്‍ തന്നെ പുതിനയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. എന്തുകൊണ്ട് പുതിന എന്ന സംശയം നിങ്ങളുടെ മനസ്സില്‍ ഉയരാം. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്സ്ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാന്‍ കഴിയും. പുതിനയില കൊണ്ട് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം.

ചൊറിച്ചില്‍ അകറ്റും : കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

Read Also : സ്മൃതി ഇറാനി തിങ്കളാഴ്ച്ച സംസ്ഥാനത്തെത്തും: ഡോ വന്ദനാ ദാസിന്റെ മാതാപിതാക്കളെ സന്ദർശിക്കും

പാടുകള്‍ മാറ്റും : സ്ത്രീകള്‍ നേരിടുന്ന വലിയൊരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍. പുതിന ഉപയോഗിച്ച് ഒരുപരിധി വരെ ഈ പാടുകള്‍ മാറ്റാന്‍ കഴിയും. ഓട്സും പുതിനയില നീരും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. പാടുകള്‍ മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. പാടുകള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ പറ്റിയ അത്ഭുതകരമായ ഒരു പ്രതിവിധിയാണിതെന്ന് നിസ്സംശയം പറയാം.

വിണ്ടുകീറിയ പാദങ്ങള്‍ക്ക് : വിണ്ടുകീറിയ പാദങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button