Latest NewsNewsInternational

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വന്തം ഹൃദയം നേരിൽ കണ്ട് യുവതി: സംഭവമിങ്ങനെ

വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി തന്റെ ഹൃദയം നേരിൽ കണ്ടിരിക്കുകയാണ്. എക്കാലത്തെയും വിചിത്രമായ ഒത്തുചേരലുകളിൽ ഒന്നാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഹാംഷെയറിലെ റിങ്‌വുഡിൽ നിന്നുള്ള ജെന്നിഫർ സട്ടൺ ആണ് പതിനാറ് വർഷങ്ങൾക്ക് ശേഷം സ്വന്തം ഹൃദയം കാണാൻ ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തിൽ എത്തിയത്.

16 വര്‍ഷം മുന്‍പാണ് ഹാംഷെയറിലെ റിങ്വുഡില്‍ നിന്നുള്ള ജെന്നിഫര്‍ സട്ടണ്‍ എന്ന യുവതിക്ക് ഹൃദയശസ്ത്രക്രിയ ചെയ്തത്. 22 ാം വയസില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് സട്ടണ് ഹൃദയത്തിൽ അസുഖം ബാധിക്കുന്നത്. ചെറിയ കയറ്റം കയറുമ്പോൾ തന്നെ ഇവർക്ക് ബുദ്ധിമുട്ടായതോടെ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്തു. ജെന്നിഫര്‍ സട്ടന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തുടർന്ന് 2007 ജൂണില്‍ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ തന്റെ ഹൃദയം റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന് പ്രദര്‍ശനത്തിന് വയ്ക്കാന്‍ സട്ടണ്‍ അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ലണ്ടനിലെ ഹോള്‍ബോണിലെ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി ഹൃദയം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button