Latest NewsIndiaNews

വാക്ക് പറഞ്ഞാല്‍ വാക്കാകണം, കര്‍ണാടകയില്‍ ബജ്റംഗ്ദളിനെ നിരോധിക്കണം : സയ്യിദ് അര്‍ഷാദ് മദനി

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ എത്രയും വേഗം ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടനപത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണെന്നും , 70 വര്‍ഷം മുന്‍പേ ഈ തീരുമാനം എടുക്കണമായിരുന്നുവെന്നുമാണ് കടുത്ത ഇസ്ലാം വാദിയായ മദനിയുടെ പ്രസ്താവന.

Read Also: ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്: എല്ലായിടത്തും 2000 നോട്ട് മാത്രം, അസാധാരണ ഇടപാടുകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നു

‘താന്‍ ഇത് പറയുമ്പോള്‍ പ്രകടന പത്രികയില്‍ ഇത് ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയതായി മുറവിളി ഉയരും. എന്നാല്‍ അത് തെറ്റല്ല . ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് വോട്ട് നേടിയത്’, മദനി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button