AlappuzhaKeralaNattuvarthaLatest NewsNews

വാടക വീട്ടിൽ കഞ്ചാവ് കൃഷി: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് എക്സൈസ് സംഘം പിടികൂടിയത്

കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപത്തെ വീട്ടിൽനിന്നുമാണ് പിടികൂടിയത്.

Read Also : ഇരട്ടച്ചങ്കന്റെ ഭരണത്തില്‍ എവിടെയൊക്കെ അഴിമതിയുണ്ടോ അവിടെയൊക്കെ അഗ്നിബാധ, യാഥാര്‍ത്ഥ്യം തുറന്നു കാണിച്ച് അഞ്ജു പാര്‍വതി

10 കഞ്ചാവ് ചെടികളാണ് ഇയാൾ വളർത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ​

Read Also : പിരിച്ചുവിടൽ നടപടികളുമായി ജിയോ മാർട്ട് രംഗത്ത്, ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവൻ്റീവ് ഓഫീസർ കെ.ഐ. ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. എസ്. സിനുലാൽ, എം പ്രവീൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button