KottayamNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ

ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി. (66) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി. (66) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ‘പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി’

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഒ.യു. ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാർ, മുഹമ്മദ് നൗഷാദ്, സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ, അജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button