Latest NewsNewsBusiness

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ അവസരം! സമ്മർ സെയിലുമായി എയർഏഷ്യ ഇന്ത്യ

കമ്പനി അടുത്തിടെ അവതരിപ്പിച്ച സമ്മർ സെയിലിന്റെ ഭാഗമായാണ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആഭ്യന്തര യാത്രകൾ നടത്തുന്നത്

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആഭ്യന്തര യാത്രകൾ ചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ എയർഏഷ്യ ഇന്ത്യ. കമ്പനി അടുത്തിടെ അവതരിപ്പിച്ച സമ്മർ സെയിലിന്റെ ഭാഗമായാണ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആഭ്യന്തര യാത്രകൾ നടത്തുന്നത്. അവധിക്കാലത്ത് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കുകൾ നൽകി യാത്രക്കാരെ ആകർഷിക്കാനാണ് സമ്മർ സെയിലിലൂടെ ലക്ഷ്യമിടുന്നത്.

ഡൽഹി- ജയ്പൂർ റൂട്ടിൽ 1,648 രൂപ മുതലും, മുംബൈ- ഗോവ റൂട്ടിൽ 1,817 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. യാത്രക്കാർക്ക് ഈ മാസം 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പുതുതായി അവതരിപ്പിച്ച ഏകീകൃത വെബ്സൈറ്റ് വഴിയും, എയർഏഷ്യ വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള യാത്രകളാണ് പരിഗണിക്കുക.

Also Read: ‘എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാൻ റോബിൻ ഒരു ലക്ഷം ചോദിച്ചു, വിസ തട്ടിപ്പ് കാര്യം പറഞ്ഞത് റോബിൻ തന്നെ’: ശാലു

ന്യൂ പാസ് (NeuPass) അംഗങ്ങൾ എയർഏഷ്യ വെബ്സൈറ്റ്, എയർഏഷ്യ ഇന്ത്യ മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഇനത്തിൽ 350 രൂപ ഇളവ് ലഭിക്കുന്നതാണ്. പ്രമോഷന്റെ ഭാഗമായാണ് ഇളവുകൾ നൽകുന്നത്. കൂടാതെ, ന്യൂ പാസ് അംഗങ്ങൾ യാത്ര ചെയ്യുമ്പോൾ 8 ശതമാനം വരെ ന്യൂ കോയിൻസ് നേടാനുള്ള അവസരവുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button