Latest NewsMenHealth & Fitness

സ്ത്രീകളെക്കാൾ പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുന്നതിന്റെ കാരണം ഇത്, പുതിയ പഠന റിപ്പോര്‍ട്ട്

വിവിധതരം അര്‍ബുദങ്ങള്‍ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അസാധാരണമായ, കാര്യകാരണ സഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍.സാധാരണ ശരീരകോശങ്ങളില്‍ നിഷ്ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അര്‍ബുദകോശമാകുന്നു.

പൊതുവെ സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാരിലാണ് ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗം നിര്‍ണയിക്കുന്ന വൈ ക്രോമസോമുകളിലെ ചില ജീനുകളിലെ പ്രവര്‍ത്തനം നഷ്ടമാകുന്നതാണ് ക്യാന്‍സര്‍ കൂടാന്‍ കാരണമാകുന്നതെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധതരം അര്‍ബുദങ്ങള്‍ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ക്യാന്‍സര്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് മാത്രമല്ല, തിരിച്ചറിയാന്‍ വൈകുന്നത് കാരണം ചികിത്സഫലപ്രദമാകാതിരിക്കുകയും ചെയ്യുന്നുവെന്ന് പഠനസംഘം കണ്ടെത്തി. അതേസമയം പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ ആറ് വൈ ക്രോമസോം ജീനുകളുടെ പ്രവര്‍ത്തനം നഷ്ടമായിരിക്കുന്നതായി കണ്ടെത്തി. സെല്‍ സൈക്കിള്‍ റെഗുലേഷനുമായി ബന്ധമുള്ള ആറ് വൈ ക്രോമസോമുകളിലാണ് പ്രശ്നം കണ്ടെത്തിയത്. ഇവയുടെ പരാജയം കോശങ്ങളില്‍ ട്യൂമര്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ക്രമേണ ഇത് ക്യാന്‍സറായി മാറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button