KeralaLatest NewsNews

പട്ടാപ്പകൽ വയോധികയ്ക്ക് നേരെ ആക്രമണം, ഒരാൾ പിടിയിൽ

തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയ്ക്ക് നേരെ ആക്രമണം നടത്തിയ ഒരാൾ പിടിയിൽ. വട്ടപ്പാറ സ്വദേശി ചിത്രസേനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടർന്നെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു 68 വയസുകാരി.

Read Also: ഒറ്റ റീചാർജിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്! കിടിലൻ പ്ലാനുമായി എയർടെൽ

വയോധികയുടെ നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും ഇയാൾ പ്രതിയാണ്.

Read Also: മണിപ്പൂർ സംഘർഷം: സമാധാന ശ്രമങ്ങൾക്ക് മുൻകയ്യെടുത്ത് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button