KollamKeralaNattuvarthaLatest NewsNews

പുനലൂരിൽ തെ​രു​വു​നാ​യ്ക്കളു​ടെ ആക്രമണം : പൊ​ലീ​സു​കാ​രന​ട​ക്കം ഏ​ഴു​പേ​ർക്ക് പരിക്ക്

കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​നി​ൽ പോ​യി​ൻ​റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ.​ആ​ർ ക്യാ​മ്പി​ലെ കോ​ൺ​സ്റ്റ​ബി​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്​ ക​ടി​യേ​റ്റ​ത്

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാകുന്നു. ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സു​കാ​ര​നെ​യ​ട​ക്കം ഏ​ഴു​പേ​രെ തെ​രു​വുനാ​യ്ക്കൾ​ ക​ടി​ച്ചു.

Read Also : പാലക്കയം കൈക്കൂലി കേസ്: സുരേഷ്കുമാർ റിമാന്‍ഡില്‍, സുരേഷ് കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലായിരുന്നെന്ന് വില്ലേജ് ഓഫീസർ

കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​നി​ൽ പോ​യി​ൻ​റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ.​ആ​ർ ക്യാ​മ്പി​ലെ കോ​ൺ​സ്റ്റ​ബി​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്​ ക​ടി​യേ​റ്റ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ പ​രി​സ​ര​ത്തി​ലും ക​ച്ചേ​രി റോ​ഡി​ലു​മാ​ണ്​ കൂ​ടു​ത​ൽ പേ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്​.

Read Also : കാറിടിച്ചത് ചക്കക്കൊമ്പനെ : ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം, ഭക്ഷണം കഴിക്കുന്നുണ്ടെന്ന് വനംവകുപ്പ്

ക​ടി​യേ​റ്റ​വ​ർ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​രു​ന്നി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ മ​രു​ന്ന് ലഭ്യമല്ല. ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button