Latest NewsNewsWomenLife Style

ഒൻപതാം മാസം അതിനിർണായകം; ഗർഭിണികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേവലാതിപ്പെടുന്ന ഒന്നാണ് ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍. എന്നാല്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും 7-9 മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. അല്ലാത്ത പക്ഷം അത് അമ്മക്കും കുഞ്ഞിനും ഒരുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഹോര്‍മോണ്‍ മാറ്റങ്ങളും ഗര്‍ഭകാല അസ്വസ്ഥതകളും എല്ലാം ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്. ഏറ്റവും നിർണായകമായ സമയമാണ് ഒൻപതാം മാസം. ഈ സമയം ഒരു ഗർഭിണി വളരെ ശ്രദ്ധയോട് കൂടി വേണം ഇരിക്കാൻ. ഒൻപതാം മാസം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ഉറക്കക്കുറവ്‌ അനുഭവപ്പെടുന്നത്‌ സാധാരണമാണ്. എന്നുകരുതി ഉറക്കഗുളിക കഴിക്കരുത്.
2. ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞിട്ടായിരിക്കും ഉണ്ടാവുക. ഇത് കുഞ്ഞിന് പാൽ കുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.
3. കാപ്പി പൂർണമായും ഒഴിവാക്കുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷമാണ്.
4. ഉറക്കം വരുന്നില്ലെങ്കിൽ കിടപ്പിന്റെ രീതികൾ മാറ്റിനോക്കാം. എങ്കിൽ പോലും കമഴ്ന്ന് കിടന്ന് ഉറങ്ങരുത്.
5. കാഴ്‌ചമങ്ങുക, വിട്ടുമാറാത്ത കഠിനമായ തലവേദന, ശക്‌തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്‌ടറുടെ സഹായം തേടണം.
6. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട്‌ വികസിക്കുകയും ചെയ്യുന്നുണ്ടെന്ന് തോന്നിയാൽ ഡോക്ടറെ കാണുക.
7. ദിവസവും ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വരെ എട്ട് ഗ്ലാസ്സ് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
8. ദിവസവും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് അമ്മക്കും കുഞ്ഞിനും നല്ലതാണ്.
9. മസാലകള്‍, കൊഴുപ്പ്, അഡിഡിറ്റി കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പരമാവധി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നത് കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം.
10. കിടക്കുമ്പോൾ തല എപ്പോഴും കൂടുതല്‍ തലയിണകള്‍ ഉപയോഗിച്ച് ഉയര്‍ത്തി വെച്ച് കിടക്കുക.

shortlink

Post Your Comments


Back to top button