Latest NewsNewsBusiness

ഇന്ത്യ- പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

അമൃത്സറിലെ ഖുർദ് ജില്ലയിലെ ധനോ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് സൈന്യം ഓപ്പറേഷൻ നടത്തിയത്

പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ- പാക് അതിർത്തിക്ക് സമീപം കണ്ടെത്തിയ പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടു. അതിർത്തി സുരക്ഷാസേനയുടെ നേതൃത്വത്തിലാണ് വെടിവെച്ചത്. ഡ്രോണിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനിടയാണ് ഡ്രോണിനു നേരെ സുരക്ഷാസേന വെടിയുതിർത്തത്. പ്രദേശത്തെ കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്.

അമൃത്സറിലെ ഖുർദ് ജില്ലയിലെ ധനോ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഡ്രോണിൽ നിന്ന് 3.4 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. സമാനമായ രീതിയിൽ മെയ് 23നും പാകിസ്ഥാൻ ഡ്രോണുകളെ സുരക്ഷാസേന വെടിവെച്ചിട്ടിരുന്നു. മെയ് 23ന് വെടിയുതിർത്ത ഡ്രോണിൽ നിന്നും ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

Also Read: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതി, വിവാദത്തിന് തിരി കൊളുത്തി ആര്‍ജെഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button