KeralaLatest NewsNews

കൊല്ലത്ത് മൊബൈൽ ഷോപ്പുകളിൽ മോഷണം: മോഷ്ടാക്കള്‍ 20 വയസ്സിൽ താഴെയുള്ളവരാണെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം ആയൂരിൽ മൊബൈൽ ഷോപ്പുകളിൽ മോഷണം. മൊബൈൽ ഫോണുകളും മെമ്മറികാർഡുകളും മോഷ്ടാക്കൾ കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഒരു മൊബൈൽ ഷോപ്പിൽ നിന്നും 6000 രൂപയോളം വില വരുന്ന മെമ്മറി കാർഡുകൾ ആണ് മോഷ്ടാക്കൾ കവർന്നത്.

സംഭവത്തെത്തുടർന്ന് ചടയമംഗലം പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ 20 വയസ്സിൽ താഴെയുള്ളവരാണെന്ന് ആണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button