KeralaLatest NewsNews

അരിക്കൊമ്പൻ റേഷൻ കടയുടെ വാതിലിൽ മുട്ടിയെന്ന് നാട്ടുകാർ; ഇപ്പോഴുള്ളത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപംa

കമ്പം: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ കേരള വനംവകുപ്പ് പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടിരുന്നു. 28 ദിവസത്തിനു ശേഷം ഇന്നലെ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ജനങ്ങളുടെ സമാധാനം ഇല്ലാതാക്കുന്ന രീതിയിൽ ആക്രമാസക്തനായി. നിരവധി വാഹനങ്ങൾക്ക് കേടുവരുത്തുകയും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്ത അരിക്കൊമ്പനെ പിടികൂടാൻ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ.

കമ്പംമെട്ട് മേഖലയിലേക്കു നടന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലേക്കു തിരിയാൻ കാരണം ലോറിയുടെ ഹോൺ ശബ്ദം ആണെന്ന് കണ്ടെത്തൽ. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന അരിക്കൊമ്പനെ കണ്ട് ഭയന്ന ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതോടെ വിളറി പൂണ്ട ആന ദേശീയപാത മുറിച്ചുകടന്നു ജനവാസമേഖലയിലെത്തുകയായിരുന്നു. അരിക്കൊമ്പൻ നിലവിൽ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്.

പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. അതേസമയം കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വെള്ളിമലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button