Latest NewsNewsBusiness

സ്വർണവിപണി തണുക്കുന്നു! വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം

മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. മെയ് 5നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. മെയ് അഞ്ചിന് ഒരു പവൻ സ്വർണത്തിന്റെ വില 45,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,720 രൂപയുമായിരുന്നു.

ആഗോള വിപണിയിലെ ചലനങ്ങൾ ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാറുണ്ട്. ആഗോള വിപണിയിൽ സ്വർണം ട്രോയി ഔൺസിന് 6.19 ഡോളർ വർദ്ധിച്ച്, 1,946.67 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 77 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 616 രൂപയും, 10 ഗ്രാം വെള്ളിക്ക് 770 രൂപയും, ഒരു കിലോ വെള്ളിക്ക് 77,000 രൂപയുമാണ് ഇന്നത്തെ വിലനിലവാരം.

Also Read: രണ്ടാം അരിക്കൊമ്പന്‍ ദൗത്യത്തിനായി തമിഴ്‌നാട് വനംവകുപ്പ് സജ്ജം, ആനയെ കണ്ടെത്തിയെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button