Latest NewsNewsBeauty & StyleLife StyleHealth & Fitness

അമിത മുടി കൊഴിച്ചിലിന് പിന്നിൽ

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവും അമിത സമ്മര്‍ദ്ദവും ഒക്കെ മുടി കൊഴിച്ചിലിന്റെ കാരണങ്ങളാണ്. പലപ്പോഴും നാം മുടി കൊഴിച്ചില്‍ അത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍, മുടിയുടെ ഉള്ളുകുറഞ്ഞ് നെറ്റി കയറിത്തുടങ്ങുമ്പോഴായിരിക്കും പലരും അതേക്കുറിച്ച് ബോധവാന്മാരാകുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സോഷ്യല്‍ മീഡിയ ഉപയോഗവും ടിവി കാണലും കഴിഞ്ഞു കിടക്കുമ്പോള്‍ തന്നെ വളരെ വൈകാറുണ്ട്. രാവിലെ ജോലിക്ക് പോകാന്‍ നേരത്തെ ഉണരുകയും വേണം. എങ്ങനെയെങ്കിലും സമയത്തിന് എഴുന്നേറ്റ് ജോലിക്കെത്തും. വീണ്ടും ഇതുപോലെ തന്നെ കാര്യങ്ങള്‍. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നന്നായി ഒന്ന് ഉറങ്ങാത്തവരാണ് പലരും. ഈ ഉറക്കക്കുറവ് തന്നെയാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണം. നിരവധി പേരില്‍ ഉറക്കക്കുറവ് മുടി കൊഴിച്ചിലിനു കാരണമാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Read Also : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരാണോ? സമയപരിധി ഉടൻ അവസാനിക്കും, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊര്‍ജ്ജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളര്‍ന്ന ശരീരം വിശ്രമിക്കുന്ന വേളയിൽ ഇതിനു സാധിക്കാതെ വരുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നു മാത്രമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളര്‍ച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ദിവസവും 8 മണിക്കൂര്‍ ഉറക്കമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയും നല്ല പോലെ ഉറങ്ങുകയും ചെയ്താല്‍ തന്നെ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button