KeralaLatest NewsNews

ഫ്രാങ്കോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം: പിണറായി പറഞ്ഞിട്ടാണ് പരാതി കൊടുത്തതെന്ന് പി.സി ജോർജ്

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പി.സി ജോര്‍ജ്. 24ന്റെ ജനകീയ കോടതി എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് പി.സി ഇക്കാര്യം പറഞ്ഞത്. ഫ്രാങ്കോ മുളയ്ക്കലിനായി താന്‍ വാദിച്ചത് 100 ശതമാനം ശരിയാണെന്നും എഫ്‌ഐആറില്‍ ബലാത്സംഗം എന്നില്ല എന്നും പീഡനമേ ഉള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘എഫ്‌ഐആര്‍ സ്റ്റേറ്റ്‌മെന്റ് എന്താന്നറിയോ? ബലാത്സംഗം ഇല്ല. കത്തോലിക്കാ സഭ കേസില്‍ പ്രതിയായ ഉടനെ പിടിച്ച് തിരിച്ച് കേറ്റുകയില്ല. പഞ്ചാബില്‍ ഇയാള്‍ക്ക് പകരം വേറൊരു ബിഷപ്പിനെ വെച്ചു വെച്ചു. ആ ബിഷപ്പ് വളരെ സത്യസന്ധമായി അവിടെ സഭയെ മുന്നോട്ടു നയിക്കുകയാണ്. ഒരു മെത്രാനും മെത്രാന്‍ പട്ടം കൊടുത്തു കഴിഞ്ഞാല്‍ അത് നീക്കാന്‍ സഭയ്ക്ക് അധികാരമില്ല. കന്യാസ്ത്രീ ഉടുപ്പ് കൊടുത്തു കഴിഞ്ഞാല്‍ അത് ദിവ്യ വസ്ത്രം കൊടുത്തതാ. പുറത്താക്കാന്‍ കഴിയില്ല. സഭയില്‍ നിന്ന് പുറത്തു പോകും. അവര് ഉടുപ്പിട്ട് നടന്ന എന്നാ ചെയ്യാനാ?.

22ാം തീയതി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഫ്രാങ്കോയുടെ വികാരി ജനറാള്‍ വന്ന് ഒരു പരാതി കൊടുക്കുന്നു. ഈ സ്ത്രീ സ്ഥലം കയ്യേറി വച്ചിരിക്കുകയാണ്. സ്ഥലം തിരിച്ചു കിട്ടണമെന്ന്. ഇവരെ ഇറക്കി വിടണമെന്ന് പറഞ്ഞു. അത് കൊടുക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനും ഫ്രാങ്കോയും ആയിട്ടുള്ള ബന്ധത്തിന്റെ പേരിലാ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഫ്രാങ്കോ പരാതി കൊടുക്കുന്നത്. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമാണ്. ഫ്രാങ്കോയുമായിട്ട് ബന്ധമില്ലാത്ത മുഖ്യമന്ത്രിമാരാരാ. എല്ലാവരുമായിട്ട് കമ്പനി അല്ലായിരുന്നോ. ഞാന്‍ പഞ്ചാബില്‍ ചെന്നന്വേഷിച്ചപ്പോള്‍ രാജകീയ പ്രൗഢി ആയിരുന്നു. അതിന്റെയാ ഇപ്പോള്‍ അനുഭവിക്കുന്നത്’, പി.സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button