Latest NewsKeralaNews

കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം

കരിപ്പൂരില്‍ നിന്ന് പിടികൂടിയത് 3 കിലോ സ്വര്‍ണം

മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധന. കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 3 കിലോ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോഗ്രാമോളം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Read Also: ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും

ഞായറാഴ്ച രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷെരീഫില്‍ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നാലെ തിങ്കളാഴ്ച രാവിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്വാനില്‍ (35) നിന്നും 1159 ഗ്രാം സ്വര്‍ണവും പിടികൂടി. ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തിലെത്തിയതാണ് ഇയാള്‍.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശി അലിയില്‍ നിന്നും എണ്‍പതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വര്‍ണം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇയാളില്‍ നിന്നും നാല് ക്യാപ്‌സൂളുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ സ്വര്‍ണം കണ്ടെടുത്തു.

ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ സഫ്വാന് കള്ളക്കടത്തുസംഘം ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button