Latest NewsNewsKuwaitGulf

ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും

ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. 2400-ഓളം വിദേശ അധ്യാപകരുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ കുവൈറ്റ് വിദ്യാഭ്യാസ അധികൃതര്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് സ്വദേശികളെ നിയമിക്കുന്ന പദ്ധതി പ്രകാരം സേവനം അവസാനിപ്പിച്ച 1,900 അധ്യാപകര്‍ ഉള്‍പ്പെടെയാണ് ഇത്. ഇതിനിടെ 500 പേര്‍ രാജിക്കത്ത് സമര്‍പ്പിച്ചതായി കുവൈറ്റ് ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Read Also: മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

ഈ അധ്യയന വര്‍ഷാവസാനത്തോടെ സേവനം നിര്‍ത്തുന്ന വിദേശ അധ്യാപകര്‍ക്ക് പിഴയോ ഫീസോ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. അതേസമയം പ്രവാസി അധ്യാപകര്‍ക്ക് രാജ്യത്ത് മൊത്തത്തിലുള്ള അവകാശങ്ങളും പദവികളും തീര്‍പ്പാക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ സമയപരിധി നല്‍കും.

സമീപ വര്‍ഷങ്ങളില്‍ ‘കുവൈറ്റൈസേഷന്‍’ എന്ന് വിളിക്കപ്പെടുന്ന സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായി തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ മാറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ രാജ്യം ശക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button