KottayamLatest NewsKeralaNattuvarthaNews

ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണു : ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ക​ള​ത്തി​ൽ സു​നി​ൽ വി​ജ​യ​ൻ, യാ​ത്ര​ക്കാ​രി വ​ണ്ട​ൻ​പ​താ​ൽ അ​റ​ത്തി​ൽ ഷെ​റി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മു​ണ്ട​ക്ക​യം: ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ക​ള​ത്തി​ൽ സു​നി​ൽ വി​ജ​യ​ൻ, യാ​ത്ര​ക്കാ​രി വ​ണ്ട​ൻ​പ​താ​ൽ അ​റ​ത്തി​ൽ ഷെ​റി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നലെ ഉ​ച്ച​യ്ക്ക് 12.30-ഓ​ടെ മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റൂ​ട്ടി​ൽ വ​രി​ക്കാ​നി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. വ​ണ്ട​ൻ​പ​താ​ലി​ൽ​ നി​ന്നു മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് ഒ​ടി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മു​ക​ളി​ലേ​ക്ക് വീ​ണ തെ​ങ്ങി​ന്‍റെ പാ​തി ഭാ​ഗ​വു​മാ​യി 50 മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read Also : ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസി കൺസഷൻ ഇനി ഓൺലൈനായി അപേക്ഷിക്കാൻ അവസരം

പരിക്കേറ്റവ​രെ നാ​ട്ടു​കാ​ർ ചേർന്ന് മു​ണ്ട​ക്ക​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ സു​നി​ലി​ന്‍റെ ത​ല​യ്ക്കേറ്റിരിക്കുന്ന പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button