Article

അരിക്കൊമ്പന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ മുഖ്യന് കണക്കുകൂട്ടലുകള്‍ പിഴച്ചു, പിഴവുകള്‍ ചൂണ്ടിക്കാട്ടി അഞ്ജുവിന്റെ ലേഖനം

റേഡിയോ കോളര്‍ കഴുത്തില്‍ കെട്ടി അതിര്‍ത്തി കടത്തി വിട്ട ആനയെ ഫോളോ അപ്പ് ചെയ്യാം പറ്റും എന്നത് മണ്ടന്‍ തീരുമാനം, അരിക്കൊമ്പന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ മുഖ്യന് കണക്കുകൂട്ടലുകള്‍ പിഴച്ചു: അഞ്ജു പാര്‍വതി

അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് പാളിച്ചകള്‍ പറ്റി എന്നത് സത്യം. ആനത്താരില്‍ ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ നടപ്പാക്കിയ വന്‍ പിഴവ് മുതല്‍ ഈ നിമിഷം വരെ സംഭവിക്കുന്നത് ഇവിടുത്തെ ഭരണകൂടത്തിന്റെ പിടിപ്പുകേട് തന്നെയാണെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുറച്ച് കുടുംബങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവാക്കി ഒരു ആനയെ മാറ്റിയത് കൊണ്ട് ആ പ്രദേശത്തെ ആന ശല്യം മാറുമെന്ന് കണക്ക് കൂട്ടിയത് വന്‍ പിഴവ്. റേഡിയോ കോളര്‍ കഴുത്തില്‍ കെട്ടി അതിര്‍ത്തി കടത്തി വിട്ട ആനയെ ഫോളോ അപ്പ് ചെയ്യാം പറ്റും എന്ന പിഴച്ച കണക്കുകൂട്ടല്‍. ഒരു വശത്തു സര്‍ക്കാര്‍ കാണിച്ച മണ്ടത്തരം കണ്ട്, അതേ മണ്ടത്തരം വച്ച് അളന്നു അരിക്കൊമ്പന്‍ ഫാന്‍സ് നടത്തിയ പിരിവ്. എല്ലാം നടന്നതും നടക്കുന്നതും പ്രബുദ്ധ കേരളത്തിലും.

Read Also: ജൂൺ മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിവസങ്ങളിൽ ബാങ്ക് അവധി

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘കാട്ടിലെ ആനയ്ക്ക് കുടുംബ വ്യവസ്ഥിതി ഉണ്ടെന്നത് പോലെ നാട്ടിലെ മനുഷ്യനും ഉണ്ട് കുടുംബവും കുട്ടികളും. അമ്മ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ വേദന കവിതയും കഥയും ആക്കുന്ന സോ കോള്‍ഡ് മൃഗസ്‌നേഹികള്‍ കാട്ടാനകളുടെ ആക്രമണത്തിലാവട്ടെ, മദം പൊട്ടിയ നാട്ടാനകളുടെ ആക്രമണത്തിലാവട്ടെ മരണപ്പെട്ട മനുഷ്യര്‍ക്കും അമ്മയും അച്ഛനും ഭാര്യയും ഭര്‍ത്താവും മക്കളും ഒക്കെ ഉണ്ടെന്നതും അവരുടെ വേര്‍പാട് ഉറ്റവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ട്രോമകളെ കൂടി മനസ്സിലാക്കണം’.

‘അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് പാളിച്ചകള്‍ പറ്റി എന്നത് സത്യം. ആനത്താരില്‍ ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ നടപ്പാക്കിയ വന്‍ പിഴവ് മുതല്‍ ഈ നിമിഷം വരെ സംഭവിക്കുന്നത് ഇവിടുത്തെ ഭരണകൂടത്തിന്റെ പിടിപ്പുകേട് തന്നെയാണ്. കുറച്ച് കുടുംബങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവാക്കി ഒരു ആനയെ മാറ്റിയത് കൊണ്ട് ആ പ്രദേശത്തെ ആന ശല്യം മാറുമെന്ന് കണക്ക് കൂട്ടിയ വന്‍ പിഴവ്. റേഡിയോ കോളര്‍ കഴുത്തില്‍ കെട്ടി അതിര്‍ത്തി കടത്തി വിട്ട ആനയെ ഫോളോ അപ്പ് ചെയ്യാം പറ്റും എന്ന പിഴച്ച കണക്കുകൂട്ടല്‍. ഒരു വശത്തു സര്‍ക്കാര്‍ കാണിച്ച മണ്ടത്തരം കണ്ട്, അതേ മണ്ടത്തരം വച്ച് അളന്നു അരിക്കൊമ്പന്‍ ഫാന്‍സ് നടത്തിയ പിരിവ്. എല്ലാം നടന്നതും നടക്കുന്നതും പ്രബുദ്ധ കേരളത്തിലും’!

‘എന്തും അധികമായാല്‍ ആപത്ത് തന്നെയാണ്. മതമായാലും രാഷ്ട്രീയമായാലും മൃഗസ്‌നേഹമായാലും.! മൃഗസ്‌നേഹം വേണ്ട എന്നൊന്നും പറയുന്നില്ല, വേണം.. പക്ഷേ അതോടൊപ്പം സഹജീവികളോട് ലേശം കാരുണ്യം കൂടി ആവാം. ചക്കകൊമ്പന്‍ രാത്രി റോഡില്‍ ഇറങ്ങി നിന്ന് വാഹനം ഇടിച്ചാല്‍, വാഹനത്തിനുള്ളില്‍ കൊച്ചു കുട്ടി ഉണ്ടായാലും, വാഹനത്തില്‍ ഉള്ളവര്‍ക്ക് പരിക്ക് പറ്റി മരണപ്പെട്ടാലും അത് മാഫിയ സംഘത്തിന്റെ ഇടപെടല്‍ ആയി നരേറ്റീവ്. അരിക്കൊമ്പന്‍ ആരെ കൊന്നാലും ( ഇനി കൊന്നില്ലെങ്കില്‍ തന്നെ അതിന്റെ ഓട്ടം കണ്ട് ഭയന്ന് മനുഷ്യര്‍ ഭയപ്പെട്ടോ പരിക്ക് ഏറ്റോ മരണപ്പെട്ടാലും ) അത് അമ്മയെ കാണാനുള്ള അവന്റെ പരക്കം പാച്ചിലില്‍ പറ്റിയ കുഞ്ഞ് കുറുമ്പ്’.

‘കാട്ടുപോത്ത് നാട്ടിലിറങ്ങി മനുഷ്യരെ കുത്തിക്കൊന്നാല്‍ അത് മനുഷ്യന്‍ കാട് കയറിയത് കൊണ്ടുള്ള ദോഷം. നഗരത്തിന്റെ സേഫ് സോണില്‍ ഇരുന്ന് കീ ബോര്‍ഡ് കുത്തി മൃഗ സ്‌നേഹം പറയുന്നവര്‍ മനസ്സിലാക്കുന്നില്ല നഗരം ആവുന്നതിന് മുമ്പ് ആ താവളങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് കൈയേറ്റത്തിന്റെയും കാട് വെട്ടിത്തെളിച്ചു മുന്നേറിയ മനുഷ്യന്റെ പുറപ്പാടിന്റെയും കഥകള്‍ ഉണ്ടെന്ന്’.

‘കമ്പം പോലെ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഒരു പ്രദേശത്ത് ഒരു വിറളിപ്പിടിച്ച ആന ഇറങ്ങി ഓടിയാല്‍ അതിന്റെ പിന്നിലുള്ള അമ്മക്കഥയും അരിക്കഥയും വായിച്ചറിഞ്ഞു സിംപതി വാരി വിതറി ആനയെ ഒന്നും ചെയ്യല്ലേ എന്ന് പറയാന്‍ അവിടുത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനും കഴിയില്ല. കാട് വെട്ടിത്തെളിച്ച്, മൃഗങ്ങളെ നാടോടികളാക്കിയ മനുഷ്യന്റെ കഥയും അവിടെ വിലപ്പോവില്ല. അവര്‍ക്ക് അത് അപകടകാരിയായ ആന മാത്രമാണ്, പ്രത്യേകിച്ച് ഒരാള്‍ മരണമടഞ്ഞ സാഹചര്യത്തില്‍’.

‘പ്രളയം വരുന്നത് വരേയ്ക്കും അത് നമുക്ക് അനുഭവിച്ചു അറിയാത്ത ഒരു കെട്ടുക്കഥ മാത്രമായിരുന്നു. മുറിക്കുള്ളില്‍ പ്രളയം ജലം വരുന്നത് വരേയ്ക്കും അതിന്റെ ഭീകരത നമ്മള്‍ മനസ്സിലാക്കിയില്ല. അതുപോലെ തന്നെയാണ് എന്തും ഏതും! നമുക്കോ കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ക്കോ അത്യാഹിതം സംഭവിക്കും വരെയുള്ളൂ തൊലിപ്പുറത്ത് കാട്ടുന്ന ഏത് മൃഗ സ്‌നേഹവും’.

NB: ഈ പോസ്റ്റ് ഏത് വിഷയത്തെയും പ്രയോഗിക ബുദ്ധിയോടെ സമീപിക്കുന്ന, വികാരത്തേക്കാള്‍ വിവേകത്തിന് മുന്‍തൂക്കം കൊടുക്കുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ കാര്യങ്ങളെ വ്യക്തമായി ഉള്‍ക്കൊണ്ടു, ആ മൃഗത്തിനെ എങ്ങനെ രക്ഷിക്കാന്‍ പറ്റും എന്ന് ചിന്തിക്കുന്ന റിയല്‍ മൃഗസ്‌നേഹികളെ വിമര്‍ശിക്കുവാന്‍ വേണ്ടി ഉള്ളതല്ല. മറിച്ച് ചില മൃഗസ്നേഹി ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ മെമ്പര്‍ ആയി കടന്നു കൂടി വെറുപ്പിക്കുന്ന തരം, അതായത് കാട്ട് മൃഗങ്ങളില്‍ നിന്നും ആക്രമണം ഏറ്റു മരണപ്പെട്ട മനുഷ്യരെ പോലും വെറുതെ വിടാത്ത തരം മനുഷ്യത്വം ഇല്ലാത്ത മൃഗസ്‌നേഹം കാട്ടുന്ന ഫേക്ക് മൃഗ സ്‌നേഹികളെ വിമര്‍ശിക്കാന്‍ വേണ്ടിയാണ്. ചില ഗ്രൂപ്പുകളില്‍ ഇവര്‍ നടത്തുന്ന സ്റ്റേറ്റ്‌മെന്റ് കണ്ടാല്‍ പിടിച്ചു നാല് പൊട്ടിക്കാന്‍ തോന്നും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button