KottayamKeralaNattuvarthaLatest NewsNews

ടോ​റ​സ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മാ​ന്നാ​നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഗാ​ന്ധി​ന​ഗ​ർ: ടോ​റ​സ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മാ​ന്നാ​നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ജം​ഗ്ഷ​നിൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തു​ നി​ന്നും വ​ന്ന ടോ​റ​സ് ലോ​റി എ​തി​ർ​ദി​ശ​യി​ൽ​ നി​ന്നെ​ത്തി​യ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം! വൻ മുന്നേറ്റവുമായി ഈ പൊതുമേഖലാ ബാങ്ക്

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​ക്ക​ടി​യി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന ആ​ളു​ടെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button