Latest NewsNewsBusiness

യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനങ്ങൾ ആസ്വദിക്കാൻ അവസരം, പുതിയ സംവിധാനവുമായി ഈ എയർലൈൻ

നിലവിലുള്ള ക്യാബിനുകളുടെ ഇന്റീരിയറുകൾ പൂർണമായും നവീകരിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്റീരിയറുകൾ ഉള്ള വൈഡ് ബോഡി വിമാനങ്ങളിൽ അടുത്ത രണ്ട് വർഷത്തിനകം ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനങ്ങൾ ലഭ്യമാക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ആറ് പുതിയ ബോഡി എയർ ബസ് എ350-ലാണ് ഈ സേവനം ലഭ്യമാകുക. നിലവിലുള്ള ക്യാബിനുകളുടെ ഇന്റീരിയറുകൾ പൂർണമായും നവീകരിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

വരുംവർഷങ്ങളിൽ വൈറ്റ് ബോഡി ഫ്ലൈറ്റിന്റെ ഉൾഭാഗങ്ങൾ പൂർണമായും എയർ ഇന്ത്യ ആകർഷകമാക്കുന്നതാണ്. അടുത്ത വർഷം മധ്യത്തോടെ 40 വൈഡ് ബോഡി വിമാനങ്ങൾ, 13 ബോയിംഗ് 777, 27 ബോയിംഗ് 787-8 എന്നിവ സമഗ്ര നവീകരണത്തിനായി അയക്കുന്നതാണ്. എയർലൈൻ രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒട്ടനവധി തരത്തിലുള്ള പദ്ധതികൾക്ക് എയർ ഇന്ത്യ രൂപം നൽകിയിട്ടുണ്ട്. കൂടാതെ, പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി വമ്പൻ റിക്രൂട്ട്മെന്റുകൾ ഇതിനോടകം തന്നെ എയർ ഇന്ത്യ സംഘടിപ്പിച്ചിട്ടുണ്ട്.

Also Read: അരിക്കൊമ്പനുമായി കിഴക്കമ്പലത്തേക്ക്’ ട്വന്റി-20ക്കെതിരെ പരിഹാസവുമായി പി.വി. ശ്രീനിജന്‍ എം.എല്‍.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button