KeralaLatest NewsNews

പുതിയ അധ്യായന വർഷം നാളെ മുതൽ, ലഹരിയെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ്

അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുക.

സംസ്ഥാനത്ത് പുതിയ അധ്യായന വർഷം നാളെ ആരംഭിക്കാനിരിക്കെ ലഹരി മാഫിയകളെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ് വകുപ്പ് രംഗത്ത്. എല്ലാ സ്കൂളുകളിലും ജാഗ്രതാ സമിതി രൂപീകരിച്ച ശേഷം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് എക്സൈസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂൺ 1 മുതൽ തന്നെ ആരംഭിക്കുന്നതാണ്. ഇതിലൂടെ ലഹരി ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് പദ്ധതിയിടുന്നത്.

അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുക. കൂടാതെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവബോധങ്ങൾ സൃഷ്ടിക്കാൻ സ്റ്റുഡന്റ് പോലീസ്, എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തുന്നതാണ്.

Also Read: മൂന്ന് പേരെ ഒരുമിച്ച് പ്രേമിച്ചു; കൈയ്യോടെ പൊക്കിയ കാമുകിമാർ കാമുകന് കൊടുത്തത് എട്ടിന്റെ പണി

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതിനാൽ, രഹസ്യാന്വേഷണം ശക്തമാക്കും. സ്കൂളുകൾക്ക് പുറമേ, ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും ലഹരി വിൽപ്പനക്കാരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതാണ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് കോളേജുകളിൽ തുടങ്ങുന്നത് എക്സൈസിന്റെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button