Latest NewsNewsBusiness

കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യാം, ‘മൺസൂൺ ബൊനാൻസ’ ഓഫറുമായി ആകാശ എയർ

മെയ് 30 മുതൽ ജൂൺ 5 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ജൂലൈ ഒന്ന് മുതൽ യാത്ര ചെയ്യാൻ കഴിയുന്നതാണ്

വിമാനയാത്രകളിൽ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ. ‘മൺസൂൺ ബൊനാൻസ’ എന്ന പേരിൽ പ്രത്യേക കിഴിവുകളോട് കൂടിയ ഓഫറുകളാണ് ആകാശ എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, വരാനിരിക്കുന്ന യാത്രകൾക്കായി ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സീറ്റുകൾ റിസർവ് ചെയ്തുവയ്ക്കാൻ സാധിക്കും. മൺസൂൺ ബൊനാൻസ ഓഫറിന്റെ ടിക്കറ്റ് ബുക്കിംഗ് മെയ് 30 മുതൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ 5 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക.

മെയ് 30 മുതൽ ജൂൺ 5 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ജൂലൈ ഒന്ന് മുതൽ യാത്ര ചെയ്യാൻ കഴിയുന്നതാണ്. ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള 16 സ്ഥലങ്ങളിലേക്ക് വൺ-വേ അല്ലെങ്കിൽ റൗണ്ട് ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ ‘സേവർ’, ‘ഫ്ലെക്സി’ നിരക്കുകളിൽ 10 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ഇതിനായി ‘മൺസൂൺ’ എന്ന കോഡ് ഉപയോഗിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആകാശ എയർ ആദ്യമായി സർവീസ് ആരംഭിച്ചത്.

Also Read: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ്: പിടിയിലായ പ്രതി ബംഗാൾ സ്വദേശിയെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button