ThiruvananthapuramKeralaNattuvarthaLatest NewsNews

മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് അറസ്റ്റിലായത്

ആര്യനാട്: മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് അറസ്റ്റിലായത്. ആര്യനാട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്‌നേഹികളുടെ സംഘടനയും അരിക്കൊമ്പന്‍ ഫാന്‍സും

കഴിഞ്ഞ 24-ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പ്രീമിയം കൗണ്ടറിലെത്തിയ മണികുമാർ ആദ്യം തിരിഞ്ഞും മറഞ്ഞും നോക്കി. പിന്നീട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൗണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാൻഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയിൽ തിരുകി. തുടർന്ന്, പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറകൾ എവിടെയൊക്കെയുണ്ടെന്ന് നോക്കുന്ന ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

പ്രീമിയം കൗണ്ടറിൽ നിന്ന് മണികുമാർ മദ്യം എടുത്ത് ഇടുപ്പിൽ കയറ്റിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. പിടിയിലായ മണി കുമാറിനെ ഇന്നലെ വൈകിട്ട് മദ്യശാലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button