KozhikodeNattuvarthaLatest NewsKeralaNews

പാളത്തിൽ തകരാർ : ജനശതാബ്ദി രണ്ടുമണിക്കൂറോളം പിടിച്ചിട്ടു

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലെ പാളത്തിലാണ് തകരാർ കണ്ടെത്തിയത്

കോഴിക്കോട്: പാളത്തിൽ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒന്നേമുക്കാൽ മണിക്കൂർ വൈകി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലെ പാളത്തിലാണ് തകരാർ കണ്ടെത്തിയത്.

Read Also : ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കും

വെള്ളിയാഴ്ച ഉച്ചക്ക് 12.30-യോടെയാണ് സംഭവം. തകരാർ കണ്ടെത്തിയതിനെ തുടർന്ന്, ഉച്ചക്ക് 12.55-ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ 12.20 മുതൽ തിരൂർ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.

Read Also : തേങ്ങയിടുന്നതിനിടെ തലയിൽ വീണു : തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സെത്തി

തകരാർ പരിഹരിച്ച ശേഷം 1.39-നാണ് ട്രെയിൻ തിരൂർ വിട്ടത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button