Latest NewsNewsLife StyleHealth & Fitness

പ്രമേഹരോ​ഗികൾക്ക് ദിവസവും മാമ്പഴം കഴിക്കാമോ?

ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ വളരെ വലുതാണ്‌. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ ധാതുക്കളാണ് അതിന് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നതിനാൽ പ്രമേഹരോ​ഗികൾ ദിവസവും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ, ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനോടൊപ്പം ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു.

Read Also : നാല് വർഷ ബിരുദ കോഴ്സ്: ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതുമായ തീരുമാനമെന്ന് വി ഡി സതീശൻ

ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റാമിന്‍ എ ഒരു ബൗള്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോ​ഗ്യം നിലനിർത്തുവാൻ സഹായിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും ഓരോ മാമ്പഴം കഴിക്കുവാൻ ശ്രമിക്കുക. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.

ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാവുന്നതാണ്. കുട്ടികളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കുട്ടികൾ ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കുക. വിളര്‍ച്ച തടയാൻ ഏറ്റവും നല്ല ഫലമാണ് മാമ്പഴം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button