Latest NewsNewsIndia

ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം മരണം, മരണ സംഖ്യ ഉയരുന്നു : 350ലധികം പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 350ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം. പാളം തെറ്റിയ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്.

Read Also: കേരളത്തില്‍ ഇയിടെയായി ട്രെയിന് തീ വെയ്ക്കുന്ന സംഭവങ്ങളും മറ്റ് അക്രമങ്ങളും കൂടുന്നു

കോറോമണ്ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റിയ ബോഗികള്‍ മറ്റൊരു ട്രാക്കിലേക്ക് വീണു.ഇതിലേക്ക് യശ്വന്ത്പൂര്‍ – ഹൗറ ട്രെയിനും ഇടിച്ചു. ഈ ട്രെയിനിന്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു. ബഹനഗര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. 15 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button