KeralaLatest NewsNews

സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. കൊയിലാണ്ടിയിലാണ് സംഭവം. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാർ (43), ഭാര്യ അനു രാജൻ (37)എന്നിവരാണ് മരിച്ചത്. വീട്ടുപറമ്പിലെ പ്ലാവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട: 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം എൽ.എസ്.ജി.ഡി ഓഫീസിലെ സീനിയർ ഗ്രേയ്ഡ് ടൈപ്പിസ്റ്റാണ് അശോക് കുമാർ. തൃശൂരിൽ പൊലീസ് ഇന്റലിജൻസ് വിങ്ങിൽ ട്രെയ്‌നിയായിരുന്നു അനു.

Read Also: ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷമില്ലെന്ന് അമേരിക്കയിൽ രാഹുൽ: രാഹുലിന്റെ വിദേശത്തെ സ്‌പോൺസർമാർ ഇന്ത്യാ വിരുദ്ധരെന്ന് ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button