KeralaLatest NewsNewsBusiness

ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരാണോ? ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം

ജൂൺ 10 വരെയാണ് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി

ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറി മുഖാന്തരം പെൻഷൻ വാങ്ങുന്നവർ പുതിയ രീതിയിലുള്ള ഫോറം നൽകിയില്ലെങ്കിൽ പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്. ട്രഷറി, മണിഓർഡർ, ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ ചട്ടം 286 ഡി പ്രകാരമുള്ള ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഉടൻ ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്. ജൂൺ 10 വരെയാണ് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പുതുക്കിയ അണ്ടർടേക്കിംഗ് സമർപ്പിക്കുന്നതിന് ആർക്കും ഇളവുകൾ ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ രീതിയിലുള്ള ഫോറം പൂർണമായും പൂരിപ്പിച്ച് മുകളിൽ പെൻഷൻ കോഡും മൊബൈൽ നമ്പറും രേഖപ്പെടുത്തേണ്ടതാണ്. ട്രഷറിയുടെ പോർട്ടലിൽ നിന്നും പുതിയ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പൂരിപ്പിച്ച ഫോറവുമായി ട്രഷറിയിൽ എത്താൻ പ്രയാസമുള്ളവർക്ക്, ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, രജിസ്റ്റേര്‍ഡ് തപാൽ മുഖേന സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതിനാൽ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

Also Read: ‘ചിതറിത്തെറിച്ച കൈകാലുകള്‍, രൂപമില്ലാത്ത മുഖങ്ങള്‍, പതിനഞ്ചോളം പേര്‍ എനിക്ക് മുകളില്‍’

shortlink

Related Articles

Post Your Comments

Related Articles


Back to top button