KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞ ഷിബു ബേബി ജോണ്‍, ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമര്‍ശിച്ചു.

Read Also: ഒഡീഷയിലെ ട്രെയിൻ അപകടം: വേദന പങ്കുവെയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി

തീരദേശ ഹൈവേയിലും കെ റെയില്‍ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആര്‍ പുറത്തു വിടണം എന്നും ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷന് കൈക്കൂലി നല്‍കിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്താല്‍ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു.

അതേസമയം, അതിസമ്പന്ന വിഭാഗത്തോട് അമിതമായ വിധേയത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും വ്യക്തിഗത ചെലവിനുമുള്ള പണപ്പിരിവാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button