Latest NewsNewsTechnology

ആറ് മാസത്തെ ശമ്പളം 10 ലക്ഷം രൂപ! ഐക്യുവിന്റെ ഗെയിമിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം

18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഐക്യു വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും

ഒഴിവുസമയം ചെലവഴിക്കാൻ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ചിലർ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും സ്മാർട്ട്ഫോണുകളിലെ ഗെയിമുകൾക്ക് മാത്രമായി ചെലവഴിക്കാറുണ്ട്. ഇത്തരത്തിലുള്ള ഗെയിമരെ ലക്ഷ്യമിട്ട് പ്രത്യേക തസ്തിക തന്നെ ഒരുക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോയിൽ നിന്നുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു ഗെയിമിംഗ് പ്രേമികൾക്കായി പുതിയ സ്മാർട്ട്ഫോൺ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക തസ്തിക ഒരുക്കിയിരിക്കുന്നത്. ഗെയിമിംഗ് ഓഫീസർ എന്ന പേര് നൽകിയിരിക്കുന്ന ഈ തസ്തികയിൽ ഉടൻ നിയമനം നടത്തും. ആറ് മാസം 10 ലക്ഷം രൂപ വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.

ധാരാളം ഗെയിം കളിക്കാൻ സാധിക്കുന്നതിനു പുറമേ, കമ്പനിയുടെ നേതൃനിരയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭ്യമാണ്. ഗെയിമിംഗ് ശൈലി, അവതരണം തുടങ്ങിയവയെല്ലാം തസ്തികയുടെ ഭാഗമാണ്. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഐക്യു വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കൂടാതെ, ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ജൂൺ 11 ആണ് അവസാന തീയതി. മെയ് 30 മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് പുതിയ ഗെയിമിംഗ് അനുഭവങ്ങൾ നൽകുക എന്നതാണ് ഗെയിമിംഗ് ഓഫീസർ തസ്തികയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Also Read: എ.ഐ ക്യാമറകള്‍ നാളെ പണിതുടങ്ങും, 726 ഇടത്തും ധര്‍ണയുമായി കോണ്‍ഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button