Latest NewsNewsMobile PhoneTechnology

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഐക്യു 12 5ജി എത്തുന്നു, ഈ മാസം ലോഞ്ച് ചെയ്തേക്കും

6.7 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി സ്ക്രീനാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു 12 5ജി സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു. പെർഫോമൻസിനും ക്യാമറയിലും മികച്ച ഫീച്ചറുകൾ ഉള്ള ബ്രാൻഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാർട്ട്ഫോൺ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 12-നാണ് ഐക്യു 12 5ജി ലോഞ്ച് ചെയ്യുക. ലോഞ്ചിന് മുന്നോടിയായി ഈ സ്മാർട്ട്ഫോണിലെ ഏതാനും ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.7 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി സ്ക്രീനാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മറ്റൊരു ആകർഷണീയത. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 60,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു പ്രീമിയം ഫോണായിരിക്കും ഐക്യു 12 എന്ന് പ്രതീക്ഷിക്കാം.

Also Read: കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button