KasargodNattuvarthaLatest NewsKeralaNews

പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 15കാരന് ദാരുണാന്ത്യം

ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്

കാസർ​ഗോഡ്: പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്.

കാസർഗോഡ് ഉദുമ പാലക്കുന്ന് പുഴയിൽ ആണ് സംഭവം. കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

അതേസമയം, ഇന്നലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ 22 വയസ്സുകാന്റെ മൃതദേഹം ഇന്ന് കിട്ടി. പിറവം നെച്ചൂർ കടവിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ജോയൽ സണ്ണിയെ പുഴയില്‍ കാണാതായത്. ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ പുഴയിലേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ജോയലിനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. രാത്രി മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ജോയലിനെ കണ്ടത്താനായില്ല.

യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button