Latest NewsKeralaNews

സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പഠനപദ്ധതികൾ ആഗോള സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവയാക്കണം. ആഗോളതലത്തിൽ ആവശ്യം കൂടിവരുന്ന പഠന പദ്ധതികൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ നമ്മുടെ സർവ്വകലാശാലകൾക്ക് കഴിയും. അതുറപ്പാക്കിയാൽ രാജ്യത്തിനകത്തും പുറത്തു മുള്ള ധാരാളം വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന സ്ഥിതി ഉണ്ടാവും. തൊഴിൽ സാദ്ധ്യത പ്രതീക്ഷിച്ചാണ് കുട്ടികൾ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികൾ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികൾ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കഴിയുന്നതും ഈ വർഷം തന്നെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സാധ്യമാകുന്ന സർവ്വകലാശാലകളിൽ നാലുവർഷ ബിരുദം ഈ അക്കാദമിക് വർഷം തന്നെ തുടങ്ങണം. 2024 -25 അധ്യയന വർഷം എല്ലാ സർവ്വകലാശാലകളിലും ഈ സമ്പ്രദായം ആരംഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഗതാഗത നിയമലംഘനങ്ങളുടെ കണക്ക്: ഒറ്റയടിക്ക് ഉണ്ടായത് ഏകദേശം നാല് ലക്ഷത്തിലധികം കുറവെന്ന് ഗതാഗത മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button