
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭ കാഞ്ഞിപ്പള്ളി രൂപത. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമം നടക്കുകയാണെന്നും സമരം ചില തത്പര കക്ഷികള്‍ ആസൂത്രണം ചെയ്തതാണെന്നും വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ശ്രദ്ധ വീട്ടില്‍ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായതെന്നും ഒന്നാം തീയതി റിസള്‍ട്ട് വന്നപ്പോള്‍ ശ്രദ്ധ 16 പേപ്പറുകളില്‍ 12ലും പരാജയപ്പെട്ടിരുന്നെന്നും വികാരി ജനറല്‍ കൂട്ടിച്ചേർത്തു.
ശ്രദ്ധയുടെ ആത്മഹത്യ അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്മെന്റുമായും വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തും.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോളജില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Post Your Comments