
സ്വീഡന്‍: ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താൻ തീരുമാനിച്ച വിവരം യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. സെക്‌സിനെ കായിക ഇനമായി അംഗീകരിച്ച് ജൂണ്‍ എട്ടാം തീയതിയാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിൽ മത്സരം നടത്തുക. ലൈംഗികതയെ ഒരു കായിക വിനോദമാക്കി മാറ്റുന്നത് ആവശ്യമാണെന്ന് പറഞ്ഞ സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍, ലോകത്ത് ഇത്തരമൊരു പരുപാടി നടത്തുന്ന ആദ്യ രാജ്യമായിരിക്കും സ്വീഡൻ എന്നും കൂട്ടിച്ചെർത്തു.
ആറാഴ്ചയാണ് ഈ മത്സരം നീണ്ടുനിൽക്കുക. 16 വിഭാഗങ്ങൾക്ക് കീഴിൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പങ്കാളികളിൽ വശീകരണം, ഓറൽ സെക്‌സ്, ബോഡി മസാജ്, ഫോർപ്ലേ, ലൈംഗിക മേഖലകൾ പര്യവേക്ഷണം ചെയ്യൽ തുടങ്ങിയവ ഉൾപ്പെടും. മത്സരത്തിൽ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കുവാൻ സാധിക്കും. ഓരോ ദിവസവും വ്യത്യസ്ത മത്സരങ്ങള്‍ നടക്കും. ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും. ലിംഗഭേദമില്ലാത്തെ എല്ലാവര്‍ക്കും മത്സരിക്കാവുന്നതാണ്.
Also Read:തൃശൂരിൽ കാപ്പ ചുമത്തി നാടുകടത്തിയ യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ
സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാരാണ് ഉണ്ടാകുക. പൊതുജനങ്ങളുടെ വോട്ടിങ്ങും മത്സരത്തില്‍ അതിനിര്‍ണായകമായി മാറും . ഈ കായിക വിനോദത്തില്‍ ആനന്ദത്തിനു അതിനിര്‍ണായക പങ്ക് ഉണ്ട്. , എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത് . പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടുമാണ് നോക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 പേർ മത്സരത്തിൽ പങ്കെടുക്കുമെന്നും മൂന്ന് ജഡ്ജിമാരുടെ പാനൽ ചാമ്പ്യൻഷിപ്പ് ജേതാക്കളെ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്. ലൈംഗിക പ്രവർത്തനത്തിന്റെ പല വശങ്ങൾ ജഡ്‌ജിമാർ നിരീക്ഷിക്കും. പങ്കാളികൾ തമ്മിലുള്ള രസതന്ത്രം, ലൈംഗികതയെക്കുറിച്ചുള്ള അറിവ്, സഹിഷ്ണുതയുടെ അളവ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വിധിനിർണയം.
ലൈംഗികതയെ കുറിച്ചുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥമായ ‘കാമസൂത്ര’യിൽ അറിവുള്ള ദമ്പതികൾക്ക് ബോണസ് പോയിന്റുകൾ ലഭിക്കുമെന്നും ചാമ്പ്യൻഷിപ്പ് വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ള ആളുകളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
Post Your Comments