IdukkiKeralaNattuvarthaLatest NewsNews

തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: കോളേജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ അസർ എഞ്ചിനീയറിങ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി എആർ അരുൺ രാജാണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മരിക്കുമെന്ന സൂചനകളോടെ അരുൺ രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ശ്രദ്ധയിൽ പെട്ട സുഹൃത്തുക്കളാണ് വിവരമറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.

കസ്റ്റഡിയിൽ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു: തെരച്ചിൽ ആരംഭിച്ച് പോലീസ്

കോളേജിലെ മികച്ച വിദ്യാർത്ഥികളിലൊരാലാണ് അരുൺ എന്നും ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും സംഭവത്തിൽ പ്രതികരിച്ച അൽ അസർ കോളേജ് അധികൃതർ വിശദീകരണം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button