Latest NewsNewsBusiness

പാലിന് പകരം സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, ‘വെജിറ്റേറിയൻ പാൽ’ എന്ന ആശയവുമായി ഈ കമ്പനി

ഉൽപ്പന്നത്തിനാവശ്യമായ മുഴുവൻ ചേരുവകളും ഇന്ത്യയിൽ നിന്ന് തന്നെയാണ് ശേഖരിക്കുക

പാലിന് പകരം ഉപയോഗിക്കാൻ സാധിക്കുന്ന സസ്യാധിഷ്ഠിത ബദൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്തൈറ്റ് ഗ്രൂപ്പ്. പാലിന് പകരം സസ്യ പ്രോട്ടീനുകൾ വികസിപ്പിച്ചെടുത്താണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. ഇവ പാലിനു പകരമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. പ്രമുഖ അമേരിക്കൻ കമ്പനിയായ പി മെഡ്സും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സംയുക്തമായി രൂപീകരിച്ച പി ഫുഡ്സ് എന്ന കമ്പനിയാണ് ‘വെജിറ്റേറിയൻ പാൽ’ നിർമ്മാണത്തിന് നേതൃത്വം നൽകുക.

ചായക്കും കാപ്പിക്കും പാലിനു പകരം ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ സസ്യാധിഷ്ഠിത ഉൽപ്പന്നമെന്ന നിലയിലാണ് ഇവ വികസിപ്പിച്ചെടുക്കുന്നത്. ഇവയിൽ ആന്റിബയോട്ടിക്കുകളോ, മൃഗകൊഴുപ്പുകളോ ചേർക്കുകയില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉൽപ്പന്നത്തിനാവശ്യമായ മുഴുവൻ ചേരുവകളും ഇന്ത്യയിൽ നിന്ന് തന്നെയാണ് ശേഖരിക്കുക. സസ്യാധിഷ്ഠിത പോഷക ഉൽപ്പന്നങ്ങൾക്കുള്ള പുതിയ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു പ്രോഡക്റ്റ് പുറത്തിറക്കുന്നത്. അതിനാൽ, മുനിര ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് ഇവയുടെ വിപണനം നടത്താൻ സാധ്യത.

Also Read: ‘കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ’: ‘ലോക കേരളസഭ’ ഭൂലോക തട്ടിപ്പാണെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button