ThrissurKeralaNattuvarthaLatest NewsNews

ഹാഷിഷ് ഓയിലും എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ : പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരിമരുന്ന്

അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

ഇവരെ അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് പൊലീസ് പിടികൂടിയത്. പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തുടർന്ന്, സാഹസികമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Read Also : എഞ്ചിനിയറിങ് വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ: സംഭവം തൊടുപുഴ അൽ അസർ കോളേജിൽ

വിവിധ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസ് പ്രതിയാണ് വിഷ്ണു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്‍പന നടത്താനാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button