Latest NewsKeralaNews

ന്യൂയോര്‍ക്കില്‍ ആരോ വരുന്നെന്നോ എന്തോ വലിയ സമ്മേളനം നടക്കാന്‍ പോകുന്നെന്നോ അമേരിക്കക്കാര്‍ അറിഞ്ഞു കാണുമോ എന്തോ?

ന്യൂയോര്‍ക്കില്‍ ആരോ വരുന്നെന്നോ എന്തോ വലിയ സമ്മേളനം നടക്കാന്‍ പോകുന്നെന്നോ ഒക്കെ അമേരിക്കക്കാര്‍ അറിഞ്ഞു കാണുമോ എന്തോ? ബ്ലാക് മാജിക്കിലും അന്തിക്രിസ്തുവിന്റെ വരവിലും ഒക്കെ വിശ്വാസമുള്ള അമേരിക്കകാര്‍ ഈ പുകയ്ക്ക് 'കാരണഭൂത'മായ കാട്ടുത്തീയെ തുരത്തുമോ എന്തോ? അഞ്ജു പാര്‍വതി

തിരുവനന്തപുരം:  കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം. പട്ടാപ്പകല്‍ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ഭരണകൂടം സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഈയൊരു അവസ്ഥയിലാണ് ഇവിടെ നിന്ന്  ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലേയ്ക്ക് തിരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതിനെ ട്രോളി എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: വിദ്യ എസ്.എഫ്.ഐ നേതാവല്ല എന്നത് കൊടിസുനിയുടെ കാര്യത്തിലും സിപിഎം സ്വീകരിച്ച ശൈലി: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘അമേരിക്കകാര്‍ക്കും ഒക്കെ നിമിത്തങ്ങളില്‍ വിശ്വാസം വന്നു തുടങ്ങി കാണണം. പണ്ടൊക്കെ വായിച്ച അറബിക്കഥകളിലും അമര്‍ച്ചിത്രക്കഥകളിലും ഒക്കെ ഭൂത -പ്രേത -പിശാചുകള്‍ വരുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ എമ്പാടും പുകച്ചുരുളുകള്‍ കാണുമായിരുന്നു. അത് പോലെ ചെറുപ്പത്തില്‍ കണ്ട പാപ്പനംകോട് ലക്ഷ്മണന്റെ ബാലെ നാടകങ്ങളില്‍ കുടത്തില്‍ നിന്നും വന്ന ഭൂതത്തെ കാണിക്കുമ്പോള്‍ സ്റ്റേജില്‍ എമ്പാടും പുകപടലങ്ങള്‍ ഉണ്ടാകും. എന്തോ ഇന്ന് ന്യൂയോര്‍ക്കിന്റെ പുകയ്ക്കുള്ളിലെ മങ്ങിയ ചിത്രം കണ്ടപ്പോള്‍ ഭൂതവും കുടവും പുകച്ചുരുളും ഒക്കെ മനസ്സില്‍ വന്നു’.

‘കാനഡയില്‍ കാട്ടുത്തീ വ്യാപിക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കാട്ടുതീ കാരണം ന്യൂയോര്‍ക്ക് നഗരം കനത്ത പുകയില്‍ മൂടിയിരിക്കുകയാണ്. പകലാണെങ്കില്‍ പോലും നഗരം ഇരുട്ട് മൂടിയ അവസ്ഥയിലാണ്.!’

‘ന്യൂയോര്‍ക്കില്‍ ആരോ വരുന്നെന്നോ എന്തോ വലിയ സമ്മേളനം നടക്കാന്‍ പോകുന്നെന്നോ ഒക്കെ അമേരിക്കകാര്‍ അറിഞ്ഞു കാണുമോ എന്തോ? ബ്ലാക് മാജിക്കിലും അന്തിക്രിസ്തുവിന്റെ വരവിലും ഒക്കെ വിശ്വാസമുള്ള അമേരിക്കകാര്‍ ഈ പുകയ്ക്ക് ‘കാരണഭൂത’മായ കാട്ടുത്തീയെ തുരത്തുമോ എന്തോ? ??????’

shortlink

Related Articles

Post Your Comments

Related Articles


Back to top button