ThiruvananthapuramLatest NewsKeralaNattuvarthaNews

ടിപ്പർ ലോറിയിൽ ഹാൻഡിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു: ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്

തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്.

Read Also : കാനഡയിലെ കാട്ടുതീ, പുകയില്‍ മൂടി ന്യുയോര്‍ക്ക്, 10 കോടി പേര്‍ ദുരിതത്തില്‍: N95 മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം

നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് അപകടം നടന്നത്. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം വിട്ടാണ് അപകടം നടന്നത്. ബൈക്കിലായിരുന്ന ജോയി മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ടിപ്പറിന്റെ അടിയിൽപ്പെട്ട ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. തുടർന്ന്, സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു.

സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button