Latest NewsNewsBusiness

ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്, ഐപിഒ ഉടൻ നടത്തിയേക്കും

ഐപിഒ നടത്തുന്നതിന് ആവശ്യമായ പ്രാരംഭ രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കമ്പനി സമർപ്പിച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സിന്‍റെ ഉപ കമ്പനിയായ ടാറ്റാ ടെക്നോളജീസാണ് പ്രാരംഭ ഓഹരി വിൽപ്പനക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. നീണ്ട 18 വർഷത്തെ ഇടവേളക്കുശേഷമാണ് ടാറ്റാ ഗ്രൂപ്പിൽ നിന്നും വീണ്ടും ഒരു കമ്പനി ഐപിഒ നടത്തുന്നത്. നിലവിൽ, ടാറ്റാ ടെക്നോളജീസിൽ 74.69 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ ഗ്രൂപ്പിന് ഉള്ളത്.

ഐപിഒ നടത്തുന്നതിന് ആവശ്യമായ പ്രാരംഭ രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത ആറ് മാസത്തിനുള്ളിലായിരിക്കും ഐപിഒ നടത്തുക. ഓഹരി വിൽപ്പനയിലൂടെ മൊത്തം 9.57 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 8.11 കോടി രൂപയും ടാറ്റ മോട്ടോഴ്സാണ് വിൽക്കുക. ഏയ്റോ സ്പേസ്, ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ഹെവി മെഷനറി തുടങ്ങിയ മേഖലകൾക്കുള്ള സാങ്കേതിക സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ടാറ്റാ ടെക്നോളജീസ്.

Also Read: വെള്ളിയാഴ്ച ജുമുഅ സമയത്ത് പിഎസ്‌സി പരീക്ഷ: മാറ്റി വയ്ക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button