Latest NewsNewsAutomobile

കാറുകൾ വാങ്ങാൻ പദ്ധതിയുണ്ടോ? മൺസൂൺ ഓഫറുമായി ടാറ്റ മോട്ടോഴ്സ്

മൺസൂൺ ഓഫറിൽ ടാറ്റ ടിഗോർ സെഡാനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്ന മോഡൽ

കാറുകൾക്ക് വമ്പൻ വിലക്കുറവുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. മൺസൂൺ ഓഫറുകളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോപ്പറേറ്റ് ബെനിഫിറ്റ് എന്നിവയുടെ രൂപത്തിൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പരമാവധി അരലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൺസൂൺ ഓഫറിൽ ടാറ്റ ടിഗോർ സെഡാനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്ന മോഡൽ. ഈ മോഡലിന് 58,000 രൂപ വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിഗോർ സിഎൻജി വേരിയന്റിന് 35,000 രൂപവരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, ടിയാഗോ, ഹാരിയർ, സഫാരി, ആൾട്ടോസ് എന്നീ മോഡലുകൾക്കും വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ മോഡലുകൾക്കും ഇത്തവണ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നതാണ്. അതേസമയം, വൈദ്യുതി വാഹന മോഡലുകൾക്ക് ഓഫറുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Also Read: ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button