KottayamLatest NewsKeralaNattuvarthaNews

റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരവെ

ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് ആണ് മരിച്ചത്

കോട്ടയം: കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് ആണ് മരിച്ചത്.

Read Also : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കാർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button