Latest NewsNewsBusiness

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കേന്ദ്രം, ഇന്ത്യൻ കമ്പനികൾ നേടിയത് കോടികളുടെ ഓർഡറുകൾ

ഇത്തവണ ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത് പ്രമുഖ എൻജിനീയറിംഗ്, നിർമ്മാണ കമ്പനിയായ ലാർസെൻ ട്യൂബ്രോയ്ക്കാണ്

അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകിയതോടെ വമ്പൻ ഓർഡറുകൾ നേടിയെടുത്ത് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 25 പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും, സ്വകാര്യമേഖലാ സ്ഥാപനങ്ങളും അടക്കം 10.27 ലക്ഷം കോടി രൂപയുടെ ഓർഡറുകളാണ് സ്വന്തമാക്കിയത്. മുൻ വർഷം ഇത് 9.36 ലക്ഷം കോടി രൂപയായിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത് പ്രമുഖ എൻജിനീയറിംഗ്, നിർമ്മാണ കമ്പനിയായ ലാർസെൻ ട്യൂബ്രോയ്ക്കാണ്. ഒരു വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ഓർഡറുകളാണ് ലാർസെൻ ട്യൂബ്രോ നേടിയത്.

പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് 91,336 കോടി രൂപയുടെയും, ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് 81,874 കോടി രൂപയുടെയും, ഭാരത് ഇലക്ട്രോണിക്സ് 60,690 കോടി രൂപയുടെയും ഓർഡറുകളാണ് സ്വന്തമാക്കിയത്. ഇക്കാലയളവിൽ എൽ ആൻഡ് ടി, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ റോഡുകൾ, ഊർജ്ജ ഉൽപാദനം, വിതരണം, വെള്ളം, കെട്ടിടങ്ങളുടെ നിർമ്മാണം എന്നീ പദ്ധതികളിൽ നിന്ന് വരും വർഷങ്ങളിൽ എൻജിനീയറിംഗ് കമ്പനികൾക്ക് കൂടുതൽ ലാഭം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ചായയിൽ ഒളിഞ്ഞിരിക്കുന്ന ഈ അപകടം അറിയാമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button